ന്യൂഡൽഹി : സി പി ഐയുടെ 25ാമത് പാർട്ടി കോൺഗ്രസിന് തുടക്കമായി. പാർട്ടിയിൽ മുരടിപ്പാണ് എന്നാണ് പാർട്ടി കോൺഗ്രസിൻ്റെ സംഘടനാ റിപ്പോർട്ടിലുള്ള വിമർശനം. 32 പേജുള്ള കരട് സംഘടനാ റിപ്പോർട്ടാണിത്. (CPI Party Congress today)
ചില നേതാക്കൾ ഒരേ പദവിയിൽ നിന്ന് മാറാതിരിക്കുന്നത് പാർട്ടിയുടെ ഊർജ്ജം കെടുത്തുവെന്ന് റിപ്പോർട്ടിൽ പറയുന്നു. യുവാക്കളെയും സ്ത്രീകളെയും നേതൃത്വത്തിലേക്ക് കൊണ്ടുവരണമെന്നും ആവശ്യമുണ്ട്. ചിലർ പാർട്ടി സ്ഥാനം ഉപയോഗിച്ച് പണം ഉണ്ടാക്കുന്നുവെന്നും, മറ്റു പാർട്ടികളിലേത് പോലെ അന്യ പ്രവണതകൾ സി പി ഐയിലും കൂടി വരുന്നുവെന്നും വിമർശനമുയർന്നു.
മത്സരിക്കാൻ സീറ്റ് കിട്ടാത്തവർ പാർട്ടി വിടുന്നുവെന്നും, പുരുഷ മേധാവിത്വ പ്രവണത ഉണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടി. ഫണ്ട് പിരിവിൽ കേരളം മാതൃകയാണെന്നും ജനങ്ങളിലേക്കെത്തിയാണ് ഇതെന്നും റിപ്പോർട്ടിൽ പ്രശംസിക്കുന്നു.