Vice President : ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു

രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്.
Vice President : ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി സി പി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്തു
Published on

ന്യൂഡൽഹി : ഇന്ത്യയുടെ 15-ാമത് ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ട സി പി രാധാകൃഷ്ണൻ വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്തു. സെപ്റ്റംബർ 12 ന് രാവിലെ 10 മണിയോടെ രാഷ്ട്രപതി ഭവനിൽ വെച്ചായിരുന്നു ചടങ്ങ്.(CP Radhakrishnan takes oath as 15th Vice President of India)

രാഷ്ട്രപതി ദ്രൗപതി മുർമുവാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. സെപ്റ്റംബർ 9 ന് ആണ് ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് നടന്നത്.

67 കാരനായ രാധാകൃഷ്ണൻ പ്രതിപക്ഷ സ്ഥാനാർത്ഥി ബി സുദർശൻ റെഡ്ഡിയെ 152 വോട്ടുകൾക്ക് പരാജയപ്പെടുത്തി വിജയിച്ചു. പ്രമുഖ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com