ലഖ്‌നൗ: കോവിഡ്-19 കേസുകൾ ഉയരുന്ന സാഹചര്യത്തിൽ ഉത്തർപ്രദേശ് സർക്കാർ സംസ്ഥാനത്തുടനീളം അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു(COVID-19). എല്ലാ ജില്ലാ ആശുപത്രികൾക്കും മെഡിക്കൽ കോളേജുകൾക്കും ലബോറട്ടറികൾക്കും അവശ്യ മെഡിക്കൽ സാധനങ്ങളുടെ മതിയായ സ്റ്റോക്ക് ഉറപ്പാക്കാനും നിരീക്ഷണം, പരിശോധന, തുടങ്ങിയവ ശക്തിപ്പെടുത്താനും നിർദ്ദേശം നൽകി.
ആർടി-പിസിആർ പരിശോധന വർദ്ധിപ്പിക്കാനും ഐസൊലേഷൻ വാർഡുകൾ തയ്യാറാക്കാനും ആരോഗ്യ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിട്ടുണ്ട്. പൊതു സ്ഥലങ്ങളിൽ സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങൾ (എസ്‌ഒപി) കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോട് ആവശ്യപ്പെട്ടു. തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേർന്നാണ് കാര്യങ്ങൾ വിലയിരുത്തിയത്.