
ന്യൂഡൽഹി: ഇന്ത്യയിലെ കോവിഡ്-19 കേസുകളുടെ എണ്ണം 7000 കടന്നു(COVID-19). 7,154 കേസുകളാണ് ഇന്ന് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്ന് 3 പേരാണ് കോവിഡ് മൂലം മരണമടഞ്ഞത്. മഹാരാഷ്ട്രയിൽ രണ്ടും മധ്യപ്രദേശിൽ ഒരാളുമാണ് മരണമടഞ്ഞത്. ഇതോടെ രാജ്യത്ത് ഈ വര്ഷം കോവിഡ് മൂലം മരണമടഞ്ഞവരുടെ എണ്ണം 77 ആയി. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 8,000-ത്തിലധികം പേർ സുഖം പ്രാപിക്കുകയും ചെയ്തു. അതേസമയം 2025 ൽ ഏറ്റവും കൂടുതൽ കോവിഡ് -19 കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണെന്ന് റിപ്പോർട്ട് ചൂണ്ടി കാട്ടുന്നു.
കേരളത്തിൽ 2,223 സജീവ രോഗികളാണുള്ളത്. കേരളത്തിന് പുറമെ ഗുജറാത്ത്, പശ്ചിമ ബംഗാൾ, ഡൽഹി , മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലും കോവിഡ് വ്യാപനം രൂക്ഷമാണ്. നിലവിൽ രാജ്യത്ത് JN.1, NB.1.8.1, LF.7, XFC തുടങ്ങിയ പുതിയ ഒമിക്‌റോൺ ഉപ വകഭേദങ്ങളാണ് വ്യാപിച്ചു കൊണ്ടിരിക്കുന്നത്. ഈ വക ഭേദങ്ങൾക്ക് ലക്ഷണങ്ങൾ കുറവും വ്യാപനശേഷി കൂടുതലുമാണെന്ന് പഠനങ്ങൾ പറയുന്നു.