സതീഷ് കൃഷ്ണ സെയിലിന് ഇന്ന് നിര്‍ണായകം; ഖനന കേസില്‍ ഇന്ന് വിധിപറയും; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് കാര്‍വാര്‍ എംഎല്‍എയുടെ വാദം

സതീഷ് കൃഷ്ണ സെയിലിന് ഇന്ന് നിര്‍ണായകം; ഖനന കേസില്‍ ഇന്ന് വിധിപറയും; കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തിട്ടില്ലെന്ന് കാര്‍വാര്‍ എംഎല്‍എയുടെ വാദം
Updated on

കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയില്‍ ഉള്‍പ്പെടെ പ്രതിയായ ഖനന കേസില്‍ ഇന്ന് ശിക്ഷാവിധി. കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കാര്‍വാര്‍ എം.എല്‍.എ സതീഷ് കൃഷ്ണ സെയില്‍ അടക്കം ആറ് പ്രതികളെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.ജന പ്രതിനിധികള്‍ക്കായുള്ള ബംഗളുരുവിലെ പ്രത്യേക കോടതി ഇന്ന് വിധി പറയും. ശിക്ഷയില്‍ ഇളവ് നല്‍കണമെന്ന ആവശ്യമാണ് സതീഷ് കൃഷ്ണ സെയില്‍ മുന്നോട്ട് വച്ചിരിക്കുന്നത്. താന്‍ കുറ്റകൃത്യത്തില്‍ നേരിട്ട് പങ്കാളിയായിട്ടില്ലെന്ന് സതീഷ് കൃഷ്ണ സെയില്‍ പറഞ്ഞു.

ഖനിയില്‍ നിന്ന് നിയമ വിരുദ്ധമായി 77.4 ലക്ഷം ടണ്‍ ഇരുമ്പയിര് ബെലെകേരി തുറമുഖം വഴി വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. സതീഷ് കൃഷ്ണ സെയിലിന്റെ മല്ലിക്കാര്‍ജുന്‍ ഷിപ്പിങ് കോര്‍പ്പറേഷന്‍ അടക്കം നാല് കമ്പനികള്‍ ഇരുമ്പയിര് വിദേശത്തേക്ക് കടത്തിയെന്നാണ് കണ്ടെത്തല്‍.

Related Stories

No stories found.
Times Kerala
timeskerala.com