
ഡല്‍ഹി: പൊതുപണം ദുരുപയോഗം ചെയ്തതായി ആരോപിച്ച് ആം ആദ്മി പാർട്ടി അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനും മറ്റുള്ളവർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാൻ ഡൽഹി പൊലീസിന് കോടതി നിർദേശം.
2019ൽ ദ്വാരകയിൽ വലിയ പരസ്യബോര്‍ഡുകള്‍ സ്ഥാപിക്കാൻ പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു കോടതിയിൽ ഹര്‍ജി. ഹര്‍ജി ഫയലില്‍ സ്വീകരിച്ച ഡൽഹിയിലെ റോസ് അവന്യൂ കോടതി, എഫ്ഐആർ രജിസ്റ്റർ ചെയ്യാന്‍ നിര്‍ദേശിക്കുകയായിരുന്നു. മുൻ ആം ആദ്മി എംഎൽഎ ഗുലാബ് സിംഗ്, ദ്വാരക കൗൺസിലർ നിതിക ശർമ എന്നിവർക്കൊപ്പം കെജ്‌രിവാളും പ്രദേശത്തുടനീളം വലിയ പരസ്യബോര്‍ഡുകള്‍ സ്ഥാപിച്ച് പൊതു ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് ഉയരുന്ന ആരോപണം. ഇതുമായി ബന്ധപ്പെട്ട പരാതി 2022 സെപ്റ്റംബറിൽ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് തള്ളിയിരുന്നു