
സെബി മുൻ ചെയർപേഴ്‌സൺ മാധബി പുരി ബുച്ചിനും മറ്റ് അഞ്ച് ഉദ്യോഗസ്ഥർക്കുമെതിരെ കേസെടുക്കാൻ മുംബൈയിലെ അഴിമതി വിരുദ്ധ ബ്യൂറോയ്ക്ക് പ്രത്യേക കോടതിയുടെ നിർദ്ദേശം. ഓഹരി വിപണിയിലെ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് മാധബി പുരി ബുച്ചിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീതിയുക്തവും നിഷ്‌പക്ഷവുമായ അന്വേഷണം വേണമെന്ന് അഴിമതി കേസുകൾ കൈകാര്യം ചെയ്യുന്ന മുംബൈയിലെ പ്രത്യേക കോടതി ജഡ്ജ് ശശികാന്ത് ഏകനാഥറാവു ബംഗാർ ഉത്തരവിട്ടു.