കോഫെപോസ നിയമ പ്രകാരം അറസ്റ്റിലായ കന്നഡ നടി രന്യ റാവുവിന്റെ ജാമ്യം നിഷേധിച്ച് കോടതി | COFEPOSA Act

വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയൽ നിയമമാണ് കോഫെപോസ.
COFEPOSA Act
Published on

ബാംഗ്ലൂർ: കന്നഡ നടി രന്യ റാവുവിന് ജാമ്യം നിഷേധിച്ചു. കോഫെപോസ നിയമ പ്രകാരമാണ് നടി അറസ്റ്റിലായത്(COFEPOSA Act). വിദേശനാണ്യ സംരക്ഷണ, കള്ളക്കടത്ത് പ്രവർത്തനങ്ങൾ തടയൽ നിയമമാണ് കോഫെപോസ.

ഈ നിയമവ്യവസ്ഥപ്രകാരം ഒരു വർഷത്തേക്ക് ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ പ്രത്യേക കോടതി രന്യ റാവുവിന് ജാമ്യം അനുവദിച്ചിരുന്നു. നിലവിൽ ജയിലിൽ കഴിയുന്ന നടിയ്ക്ക് അറസ്റ്റിലായ തീയതി മുതൽ ഒരു വർഷത്തേക്ക് ജാമ്യാപേക്ഷ സമർപ്പിക്കാൻ അനുവദിക്കരുതെന്ന് ബോർഡ് നിർദേശം നൽകിയിരിക്കുന്നത്.

അതേസമയം, അറസ്റ്റിലായി 60 ദിവസം കഴിഞ്ഞിട്ടും ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് കുറ്റപത്രം സമർപ്പിക്കുന്നതിൽ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതി ജാമ്യം തേടിയത്.

Related Stories

No stories found.
Times Kerala
timeskerala.com