
നോയിഡ: നായയെ കെട്ടിയിടാൻ ആവശ്യപ്പെട്ട വൃദ്ധ ദമ്പതികളെ കൈയേറ്റം ചെയ്ത് യുവതികൾ. കഴിഞ്ഞ ദിവസം നോയിഡയിലാണ് രണ്ടു യുവതികൾ ചേർന്ന് വൃദ്ധ ദമ്പതികളെ മർദിച്ചത്. നോയിഡയിലെ സെക്ടര്‍ 78 -ലെ ഹൈഡ് പാർക്കിലാണ് നായയെ കഴുത്തിൽ ചരടില്ലാതെ യുവതികൾ കൊണ്ടുവന്നത്. നായയെ കഴുത്തിൽ ചരട് കെട്ടാതെ പാർക്കിൽ കൊണ്ടുവന്നതിനെ ചോദ്യം ചെയ്യ്തതിനെ തുടർന്നാണ് യുവതികൾ ദമ്പതികളെ തല്ലിയത്. സമൂഹ മാധ്യമങ്ങളിൽ യുവതികൾ വൃദ്ധ ദമ്പതിമാരെ മർദിക്കുന്ന വീഡിയോ വലിയ ചർച്ചകൾക്കും പ്രതിഷേധത്തിനും കാരണമായി. ( Old couples beaten by Young women)
വീഡിയോയിൽ നായയെ കെട്ടിയിടാൻ ദമ്പതികൾ ആവശ്യപ്പെടുന്നതിൽ പ്രകോപിതരായി യുവതികൾ ദമ്പതികളെ മർദിക്കുന്നത് വീഡിയോയിൽ കാണാൻ സാധിക്കും. യുവതികളിലൊരാള്‍ പ്രായമായ സ്ത്രീയെ ആദ്യം തല്ലുകയും ഇതു തടയുവാൻ ശ്രമിച്ച ഭർത്താവിനെ മർദിക്കുകയായിരുന്നു. വൃദ്ധ ദമ്പതികള്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് സെക്ടര്‍ -113 പോലീസ് സ്റ്റേഷന്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.