ലക്നൗ : ഉത്തർപ്രദേശിൽ വ്യാജ മരണ സർട്ടിഫിക്കറ്റ് നൽകി തട്ടിപ്പ് നടത്തിയ ദമ്പതികൾ അറസ്റ്റിൽ.ഭർത്താവ് മരിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് 25 ലക്ഷം രൂപയുടെ ഇൻഷുറൻസ് തുക ഇവർ തട്ടിയെടുത്തത്. ഭർത്താവായ രവി ശങ്കറും ഭാര്യ കേശ് കുമാരിയും ആണ് പോലീസ് അറസ്റ്റ് ചെയ്‌തത്.
രവി ശങ്കർ 2012 ഡിസംബറിൽ സ്വകാര്യ ഇൻഷുറൻസ് കമ്പനിയിൽ നിന്ന് 25 ലക്ഷം രൂപയുടെ പോളിസി എടുത്തിരുന്നു. 2023 ഏപ്രിൽ 21നാണ് തന്‍റെ ഭർത്താവ് മരിച്ചതായി കാണിച്ച് കേശ് കുമാരി ഇൻഷുറൻസ് തുകയ്ക്ക് അവകാശം ഉന്നയിച്ചു. കേശ് കുമാരി ഹാജരാക്കിയ രേഖകളുടെ അടിസ്ഥാനത്തിൽ ക്ലെയിം അംഗീകരിക്കുകയും ഏപ്രിൽ 21ന് ഇൻഷുറൻസ് തുക കൈമാറുകയും ചെയ്തു.
പിന്നീട് ഇൻഷുറൻസ് കമ്പനി നടത്തിയ അന്വേഷണത്തിൽ രവി ശങ്കർ ജീവിച്ചിരിപ്പുണ്ടെന്ന് കണ്ടെത്തി. തുടർന്ന് പോലീസ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തട്ടിപ്പ് പുറത്തായി. ചോദ്യം ചെയ്യലിൽ ഇരുവരും കുറ്റം സമ്മതിച്ചു.