മഹാരാഷ്ട്രയിൽ വോട്ടെണ്ണൽ ഇന്ന്: മുംബൈ പിടിക്കുന്നത് ആര് ? | Votes
മുംബൈ: മഹാരാഷ്ട്ര രാഷ്ട്രീയത്തിന്റെ ഗതിനിർണ്ണയിക്കുന്ന 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം ഇന്ന് പുറത്തുവരും. രാവിലെ 10 മണിക്ക് വോട്ടെണ്ണൽ ആരംഭിക്കും. ഉച്ചയോടെ സംസ്ഥാനത്തെ നഗരഭരണം ആരുടെ കൈകളിലെത്തുമെന്ന കാര്യത്തിൽ വ്യക്തമായ ചിത്രം ലഭിക്കും.(Counting of votes in Maharashtra today, Who will win Mumbai?)
ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ ഉൾപ്പെടെയുള്ളവയിൽ നടക്കുന്ന പോരാട്ടം ഭരണപക്ഷമായ മഹായുതിക്കും പ്രതിപക്ഷമായ മഹാവികാസ് അഘാഡിക്കും ഒരുപോലെ നിർണ്ണായകമാണ്.
വോട്ടെടുപ്പിന് പിന്നാലെ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി-ശിവസേന (ഏക്നാഥ് ഷിൻഡെ) സഖ്യത്തിന് വലിയ മുന്നേറ്റം പ്രവചിക്കുന്നു. പ്രവചനപ്രകാരം മുംബൈയിൽ മഹായുതി സഖ്യം 131 മുതൽ 151 വരെ സീറ്റുകൾ നേടി ഭരണം പിടിച്ചേക്കാം. ഉദ്ധവ് താക്കറെയും രാജ് താക്കറെയും കൈകോർത്ത മഹാവികാസ് അഘാഡി സഖ്യത്തിന് 58 മുതൽ 68 സീറ്റുകൾ വരെയാണ് പ്രവചിക്കുന്നത്.
പൂനെയിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് പ്രവചിക്കുന്നു (70 സീറ്റുകൾ). അജിത് പവാർ നയിക്കുന്ന എൻസിപി 55 സീറ്റുകൾ നേടിയേക്കും. താനെയിൽ മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുടെ തട്ടകത്തിൽ അദ്ദേഹത്തിന്റെ പക്ഷം ആധിപത്യം തുടരുമെന്നാണ് സൂചന. ഇവിടെ ശിവസേന 72 സീറ്റുകൾ വരെ നേടിയേക്കാം.
