
ലക്നോ: കള്ളനോട്ട് കടത്തിയ കേസിൽ യുപി സ്വദേശിയായ യുവാവിന് പത്തു വർഷം കഠിനതടവും പിഴയും ശിക്ഷ വിധിച്ചു. ഉത്തർപ്രദേശിലെ സീതാപൂർ ജില്ലക്കാരനായ ബബ്ലൂവിനെയാണ് എൻഐഎ കോടതി ശിക്ഷിച്ചത്. 2019 നവംബർ 25 ന് ഉത്തർപ്രദേശ് പോലീസാണ് വ്യജ നോട്ടുകളുമായി ഇയാളെ അറസ്റ്റ് ചെയ്തത്. (Black money)
വിവിധ കുറ്റങ്ങൾക്കായി 20,000 രൂപ പിഴയും ഒടുക്കണം. ഇതിൽ വീഴ്ച വരുത്തിയാൽ ആറ് മാസം കൂടി തടവ് അനുഭവിക്കേണ്ടിവരുമെന്ന് കോടതി വ്യക്തമാക്കി. പശ്ചിമ ബംഗാൾ ആസ്ഥാനമായുള്ള റാക്കറ്റിൽപ്പെട്ട ആളാണ് ശിക്ഷിക്കപ്പെട്ട ബബ്ലൂവെന്ന് പോലീസ് പറഞ്ഞു.