ചെന്നൈ : വിഷമടങ്ങിയ ചുമ മരുന്ന് കഴിച്ച് മധ്യപ്രദേശിൽ 20 കുട്ടികൾക്ക് ജീവൻ നഷ്‌ടമായ സംഭവത്തിൽ ശ്രേഷൻ ഫാർമ കമ്പനി ഉടമ ജി രംഗനാഥ് അറസ്റ്റിൽ. ഇയാൾ ഒളിവിലായിരുന്നു. (Cough syrup deaths in Madhya Pradesh)
മധ്യപ്രദേശ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ചെന്നൈ പോലീസിൻ്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ഇന്നലെ ചെന്നൈയിൽ എത്തിയ ചിന്ത്വാര എസ് പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ കുടുക്കിയത്.
പരിശോധന കർശനമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. മരുന്ന് നിർമ്മാണത്തിനായുള്ള അസംസ്കൃത വസ്തുക്കളും, സംയുക്തങ്ങളും പരിശോധിക്കേണ്ടതുണ്ട്.