അഴിമതി; ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണ | Corruption; Civil and Criminal Trial Against Gautam Adani

അഴിമതി; ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമിനൽ വിചാരണ | Corruption; Civil and Criminal Trial Against Gautam Adani

ന്യൂഡൽഹി: വ്യവസായിയായ ഗൗതം അദാനിക്കെതിരെ സിവിൽ, ക്രിമനൽ വിചാരണക്ക് ഉത്തരവിട്ട് യു.എസ് കോടതി(Corruption; Civil and Criminal Trial Against Gautam Adani). 265 മില്യൺ ഡോളറിന്റെ അഴിമതി കേസിലാണ് ഗൗതമിന് എതിരെ കോടതിയുടെ നടപടിയുണ്ടായത്. തട്ടിപ്പിനും വെട്ടിപ്പിനും കൈകൂലിക്കും എതിരായാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

അദാനിക്ക് പുറമെ 7 പേർകൂടെ കേസിൽ അകപെട്ടിട്ടുണ്ട്. അദാനിയുടെ അടുത്ത ബന്ധു സാഗർ അദാനിയാണ് കേസിലെ മറ്റൊരു പ്രതി. വിവിധ കരാറുകൾ സ്വന്തമാക്കാനായി 265 മില്യൺ ഡോളർ അദാനി ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് കൈക്കൂലിയായി നൽകിയെന്നാണ് കുറ്റപത്രത്തിൽ വിശദീകരിച്ചിരിക്കുന്നത്. ഇതിലൂടെ രണ്ട് ബില്യൺ ഡോളർ ലാഭമുണ്ടാക്കുകയായിരുന്നു അദാനിയുടെ ലക്ഷ്യമെന്നാണ് കരുതുന്നത്.

അദാനിക്ക് എതിരെയുള്ള 2 കേസുകളും യു.എസ് കോടതി ജില്ലാ ജഡ്ജി നിക്കോളാസ് ഗ്രൗഫിസാണ് പരിഗണിക്കുക. യു.എസ് സർക്കാർ അദാനിക്കെതിരെ നൽകിയ ക്രിമനൽ കേസാണ് ഒന്ന്. മറ്റേത് യു.എസിലെ സെക്യൂരിറ്റി ആൻഡ് എക്സ്ചേഞ്ച് കമീഷൻ എടുത്ത സിവിൽ കേസാണ്. അഴിമതിക്ക് തെളിവായി ചില കോഡ് നാമങ്ങൾ ഫോണിലൂടെ കൈമാറിയതിന്റെ തെളിവുകൾ ലഭ്യമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

Related Stories

No stories found.
Times Kerala
timeskerala.com