ബെംഗളൂരു : മുൻ കർണാടക മുഖ്യമന്ത്രി ആയിരുന്ന യെദ്യൂരപ്പയ്ക്ക് ലോകായുക്ത പോലീസിൻ്റെ ക്ലീൻ ചിറ്റ്. നടപടി ഉണ്ടായിരിക്കുന്നത് ബെംഗളുരു ഹൗസിംഗ് കോംപ്ലക്സ് അഴിമതിക്കേസിലാണ്. (Corruption case against Yediyurappa)
കരാർ നൽകിയതിന് 12 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് കേസ്. എന്നാൽ ആരോപണം സാധൂകരിക്കുന്ന തെളിവുകൾ ഇല്ലെന്ന് ലോകായുക്ത പോലീസിൻ്റെ റിപ്പോർട്ടിൽ പറയുന്നു.
റിപ്പോർട്ട് ഫയലിൽ സ്വീകരിച്ചു. എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ പരാതിക്കാരന് നിർദേശം നൽകിയിട്ടുണ്ട്.