തട്ടുകടയില്‍ പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പിയ പാചകക്കാരൻ അറസ്റ്റിൽ |Arrest

സംഭവത്തിൽ പാചകക്കാരനെ നാട്ടുകാർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു.
arrest
Published on

മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ തട്ടുകടയില്‍ പാചകത്തിനിടെ റൊട്ടിയിലേക്ക് തുപ്പിയ പാചകക്കാരൻ അറസ്റ്റിൽ.വഴിയാത്രക്കാരൻ റെക്കോർഡ് ചെയ്ത വീഡിയോ സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേ തുടർന്നാണ് പ്രതി പിടിയിലായത്.

ഷോയബ് എന്നയാളാണ് അറസ്റ്റിലായത്. സംഭവത്തിൽ പാചകക്കാരനെ നാട്ടുകാർ ചോദ്യം ചെയ്യുകയും മർദ്ദിക്കുകയും ചെയ്തു.

പകർച്ചവ്യാധി പടർത്തൽ, സാമുദായിക ഐക്യം തകർക്കൽ, ശത്രുത വളർത്തൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇയാൾക്കെതിരെ കേസെടുത്തുവെന്ന് പൊലീസ് പറ‍ഞ്ഞു. ഇത്തരം കുറ്റകൃത്യങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ പോലീസ് പറഞ്ഞു.

Related Stories

No stories found.
Times Kerala
timeskerala.com