ബാബറി മസ്ജിദ് ദിനത്തിൽ ബംഗാളിൽ പള്ളി നിർമ്മാണം തുടങ്ങുമെന്ന പ്രസ്താവന വിവാദത്തിൽ: TMC എം എൽ എയ്‌ക്കെതിരെ BJP | Babri Masjid

മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഇതെന്നാണ് ബി ജെ പി പറയുന്നത്
ബാബറി മസ്ജിദ് ദിനത്തിൽ ബംഗാളിൽ പള്ളി നിർമ്മാണം തുടങ്ങുമെന്ന പ്രസ്താവന വിവാദത്തിൽ: TMC എം എൽ എയ്‌ക്കെതിരെ BJP | Babri Masjid
Published on

കൊൽക്കത്ത: ബാബറി മസ്ജിദ് ദിനവുമായി ബന്ധപ്പെട്ട് തൃണമൂൽ കോൺഗ്രസ് എം.എൽ.എ. ഹുമയൂൺ കബീർ നടത്തിയ പ്രസ്താവന ബംഗാളിൽ രാഷ്ട്രീയ വിവാദമുണ്ടാക്കുന്നു. ഡിസംബർ 6 ന് ബംഗാളിൽ ബാബറി മസ്ജിദിന്റെ നിർമ്മാണത്തിന് തുടക്കമിടുമെന്നാണ് ഹുമയൂൺ കബീർ പ്രഖ്യാപിച്ചിരിക്കുന്നത്.(Controversy over statement that construction of mosque will start in Bengal on Babri Masjid anniversary)

താൻ പ്രഖ്യാപിച്ച ബാബറി മസ്ജിദിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് എം.എൽ.എ. കാര്യങ്ങൾ വിശദീകരിച്ചു. ഡിസംബർ 6 ന് പള്ളിക്ക് തറക്കല്ലിടുമെന്നാണ് അദ്ദേഹം പറഞ്ഞത്. മൂന്ന് വർഷം കൊണ്ട് നിർമ്മാണം പൂർത്തിയാക്കും.

എം.എൽ.എയുടെ ഈ പ്രസ്താവനയ്ക്കെതിരെ ബിജെപി ശക്തമായി രംഗത്തുവന്നു. മുസ്ലിം വോട്ടുകൾ ലക്ഷ്യമിട്ടുള്ള നീക്കമാണ് ഹുമയൂൺ കബീറിന്റേതെന്ന് ബിജെപി ആരോപിച്ചു. സാമുദായിക സൗഹാർദ്ദം തകർക്കുന്ന ഇത്തരം പ്രസ്താവനകളിൽ നിന്ന് സംസ്ഥാന നേതൃത്വം പിന്മാറണമെന്നും ബിജെപി വിമർശിച്ചു. മതപരമായ കാര്യങ്ങൾ രാഷ്ട്രീയം കലർത്തി പ്രസ്താവന നടത്തുന്നത് ബംഗാളിൽ പുതിയ രാഷ്ട്രീയ ചേരിതിരിവുകൾക്ക് കാരണമായേക്കാം.

Related Stories

No stories found.
Times Kerala
timeskerala.com