
ഉത്തർപ്രദേശ്: മൊറാദാബാദിൽ സോഷ്യൽ മീഡിയ പോസ്റ്റിനെ ചൊല്ലി ബജ്‌റംഗ്ദൾ പ്രവർത്തകനെ വെടിവച്ചു കൊന്നു(murder). സൂരജ് നഗർ സ്വദേശി ശോഭിത്(16) ആണ് കൊല്ലപ്പെട്ടത്. ഡെഹ്രി ഗ്രാമത്തിൽ തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്.
വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ കട്ഘർ പോലീസും ഫോറൻസിക് സംഘവും പരിശോധനകൾ നടത്തി. സംഭവത്തിൽ കേസെടുത്ത പോലീസ് ഒളിവിൽ കഴിയുന്ന പ്രതിയുടെ കുടുംബാംഗങ്ങളെ ചോദ്യം ചെയ്തു വരികയാണെന്ന് അറിയിച്ചു.