മുംബൈ : പുണെയില്‍ വാഹനാപകടത്തില്‍ ആറുപേര്‍ മരിച്ചു. നിയന്ത്രണംവിട്ട കണ്ടെയ്‌നര്‍ ലോറി മറ്റുവാഹനങ്ങളിലിടിച്ചാണ് അപകടമുണ്ടായത്. പിന്നാലെ അപകടത്തില്‍പ്പെട്ട മൂന്ന് വാഹനങ്ങള്‍ക്ക് തീപിടിക്കുകയുംചെയ്തു.
പൂണെ-ബെംഗളൂരു ഹൈവേയില്‍ നവാലെ ബ്രിഡ്ജിന് സമീപത്താണ് അപകടമുണ്ടായത്. അപകടത്തില്‍ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പോലീസ് പറഞ്ഞു. എങ്ങനെയാണ് അപകടം സംഭവിച്ചതെന്ന് പരിശോധിച്ചുവരികയാണെന്നും അഗ്നിരക്ഷാസേനയെത്തി തീ നിയന്ത്രണവിധേയമാക്കി.