
പട്ന : ബിഹാറിലെ സഹർസയിൽ, കുടുംബ തർക്കത്തെ തുടർന്ന് യുവതിയെ അടിച്ചുകൊന്നു. ജില്ലയിലെ സൽഖുവ പോലീസ് സ്റ്റേഷൻ പരിധിയിലെ ഘോസ്പൂർ ഗ്രാമത്തിലാണ് സംഭവം. വിവരം ലഭിച്ചയുടൻ പോലീസ് സ്ഥലത്തെത്തി മൃതദേഹം കസ്റ്റഡിയിലെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി സർദാർ ആശുപത്രിയിലേക്ക് അയച്ച് അന്വേഷണം ആരംഭിച്ചു.
പ്രദേശവാസിയായ അനില്‍ കുമാറിന്റെ ഭാര്യയായ 24 കാരിയായ ഗുഡിയ ദേവിയാ കൊല്ലപ്പെട്ടത്. ജൂലൈ 25 ന് ഗുഡിയ ദേവി തന്റെ ഭർതൃ സഹോദരനുമായുണ്ടായ പ്രശ്‌നത്തെക്കുറിച്ച് പോലീസ് സ്റ്റേഷനില്‍ പരാതി നൽകിയിരുന്നു. എന്നാൽ വിഷയം പോലീസ് ഗൗരവമായി എടുത്തിരുന്നില്ലെന്നു യുവതിയുടെ കുടുംബം പറയുന്നു.
കഴിഞ്ഞ രണ്ട് ദിവസമായി കൊല്ലപ്പെട്ട യുവതിയും ഭർതൃ സഹോദരനും തമ്മിൽ വഴക്കുണ്ടായിരുന്നു. ചൊവ്വാഴ്ച വീണ്ടും ഇരുവരും തമ്മിൽ വഴക്കുണ്ടായി. തുടർന്നാണ് യുവതി മർദ്ദനമേറ്റ് മരിച്ചത്. പോലീസ് സമയബന്ധിതമായി നടപടിയെടുത്തിരുന്നെങ്കിൽ ഒരുപക്ഷേ തന്റെ ഭാര്യയുടെ ജീവൻ രക്ഷിക്കാമായിരുന്നുവെന്ന് മരിച്ചയാളുടെ ഭർത്താവ് പറഞ്ഞു.
സംഭവത്തിനുശേഷം, കൊലയാളി ഓടി രക്ഷപ്പെട്ടു. പ്രതിയെ പിടികൂടാനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.
താമസക്കാരിയായിരുന്നു.