
ശ്രീനഗർ: ജമ്മു കശ്മീരിൽ കോൺസ്റ്റബിളിനെ കസ്റ്റഡിയിൽ പീഡിപ്പിച്ച സംഭവത്തിൽ 6 പോലീസുകാർ അറസ്റ്റിൽ(Constable). ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട്, ഇൻസ്പെക്ടർ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ ഉൾപ്പെടെയുള്ളവരാണ് അറസ്റ്റിലായത്.
കസ്റ്റഡി മരണത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനും കോൺസ്റ്റബിളിൻറെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും സുപ്രീം കോടതി സിബിഐയോട് നിർദ്ദേശിച്ചിരുന്നു. ഇതേ തുടർന്നാണ് നടപടി.
കുറ്റാരോപിതരായ പോലീസുകാരുടെ കൈവശമുള്ള ആയുധങ്ങളും മറ്റ് സർക്കാർ വസ്തുക്കളും അതത് ജില്ലാ പോലീസ് കേന്ദ്രങ്ങളിൽ മടക്കി നൽകാനും കോടതി ആവശ്യപ്പെട്ടു.