
ന്യൂഡൽഹി: ബിഹാറിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ 'വോട്ട് അധികാർ യാത്ര'യ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും അമ്മയെയും അധിക്ഷേപിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു(Congress worker).
വോട്ടർ അധികാർ യാത്രയിൽ കോൺഗ്രസ് പതാകയുമായെത്തിയ പ്രതി ഹിന്ദി ഭാഷയിൽ മോദിക്കെതിരെ അധിക്ഷേപകരമായ വാക്കുകൾ ഉപയോഗിക്കുകയായിരുന്നു.
ഇയാളെ ഉടൻ തന്നെ കേസെടുത്ത് പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്. അതേസമയം പ്രധാനമന്ത്രി മോദിക്കെതിരെ ഉപയോഗിച്ച ഭാഷയെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അപലപിച്ചു.