ന്യൂഡൽഹി : രാഹുൽ ഗാന്ധിയുടെ പ്രസ്താവനയെ അംഗീകരിച്ചു കൊണ്ട് "ഒരു സർക്കാർ ഞങ്ങളെ തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാൻ പോലും അനുവദിക്കുന്നില്ലെങ്കിൽ, സർക്കാർ എന്തിനെയാണ് ഭയപ്പെടുന്നതെന്ന് എനിക്കറിയില്ല" എന്ന് മല്ലികാർജ്ജുൻ ഖാർഗെ പറഞ്ഞു.(Congress president Kharge against EC)
"വിവിഐപികളുടെ സമാധാനപരമായ പ്രകടനമാണിത്, ആരും ഇവിടെ കുഴപ്പങ്ങൾ സൃഷ്ടിക്കാൻ ഇല്ല... തിരഞ്ഞെടുപ്പ് കമ്മീഷന് കാര്യങ്ങൾ വ്യത്യസ്തമായി കൈകാര്യം ചെയ്യാമായിരുന്നു. അവർക്ക് എല്ലാ എംപിമാരെയും ഒരു ഹാളിൽ അഭിസംബോധന ചെയ്ത് എല്ലാവർക്കും സംസാരിക്കാൻ അവസരം നൽകാമായിരുന്നു. എല്ലാ സഖ്യകക്ഷികളിൽ നിന്നും 30 എംപിമാരെ തിരഞ്ഞെടുക്കുന്നത് പ്രായോഗികമല്ല, ”അദ്ദേഹം കൂട്ടിച്ചേർത്തു.