

മുംബൈ: മഹാരാഷ്ട്രയിൽ കോൺഗ്രസിന് തിരിച്ചടി. ഇഗട്ട്പുരി മണ്ഡലത്തിലെ എംഎൽഎ ഹീരാമാൻ ഖോസ്കർ അജിത്ത് പവാർ പക്ഷത്തിന്റെ എൻസിപിയിൽ ചേർന്നു. തിങ്കളാഴ്ചയാണ് പാർട്ടി അധ്യക്ഷനും മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയുമായ അജിത്ത് പവാറിന്റെയും പാർട്ടി സംസ്ഥാന അധ്യക്ഷൻ സുനിൽ തത്കറെയുടയും സാന്നിധ്യത്തിൽ ഹീരാമാൻ ഖോസ്കർ എൻസിപിയിൽ ചേർന്നത്.
നിയമസഭ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കുന്ന മഹാരാഷ്ട്രയിൽ ഹീരാമാൻ ഖോസ്കറിനെ പോലെയൊരാൽ എത്തുന്നത് പാർട്ടിയെ ശക്തി പകരുമെന്ന് എൻസിപി നേതാക്കൾ പ്രതികരിച്ചു.