വിജയ് - കോൺഗ്രസ് സഖ്യം യാഥാർഥ്യമാകുമോ? നേതാക്കൾ നടനുമായും പിതാവുമായും ചർച്ച നടത്തി | Thamizhaga Vetri Kazhagam

കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്‌യുടെ പിതാവ് എസ്.എ.ചന്ദ്രശേഖർ തിരുച്ചിറപ്പള്ളിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ ശ്രദ്ധ നേടി
Thamizhaga Vetri Kazhagam
Updated on

ചെന്നൈ: നടനായ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകമായി ( Thamizhaga Vetri Kazhaga) വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സഖ്യം രൂപീകരിക്കാനുള്ള സാധ്യതകൾ തേടി കോൺഗ്രസ് നേതാക്കൾ കൂടിക്കാഴ്ച നടത്തി. ഓൾ ഇന്ത്യ പ്രഫഷനൽ കോൺഗ്രസ് അധ്യക്ഷനും രാഹുൽ ഗാന്ധിയുമായി അടുപ്പമുള്ള നേതാവുമായ പ്രവീൺ ചക്രവർത്തി ചെന്നൈയിലെ പട്ടിണമ്പാക്കത്തുള്ള വിജയ്‌യുടെ വസതിയിൽ വെച്ച് കൂടിക്കാഴ്ച നടത്തി.

ഇതിനിടെ, കോൺഗ്രസ് വക്താവും മുതിർന്ന നേതാവുമായ തിരുച്ചി വേലുസാമിയുമായി വിജയ്‌യുടെ പിതാവ് എസ്.എ.ചന്ദ്രശേഖർ തിരുച്ചിറപ്പള്ളിയിൽ വെച്ച് കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ ശ്രദ്ധ നേടി. ഒരു സ്വകാര്യ ചടങ്ങിന് ശേഷം ഒരേ കാറിൽ തിരുവാരൂരിലേക്ക് പുറപ്പെട്ട ഇരുവരും ഏകദേശം നാല് മണിക്കൂറോളം ചർച്ച നടത്തിയതായാണ് റിപ്പോർട്ട്.

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സഖ്യകക്ഷികളുമായുള്ള ചർച്ചകൾ കോൺഗ്രസ് സജീവമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം സീറ്റ് വിഭജനം സംബന്ധിച്ച കാര്യങ്ങൾക്കായി കോൺഗ്രസ് സമിതി ഡിഎംകെ അധ്യക്ഷൻ എം.കെ. സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ടിവികെയുമായുള്ള കൂടിക്കാഴ്ചകളെക്കുറിച്ച് നിലവിൽ ഡിഎംകെ പ്രതികരിച്ചിട്ടില്ല.

Summary

Congress leaders have initiated talks with actor Vijay and his father, S.A. Chandrasekhar, reportedly exploring the possibility of forming an alliance with Vijay's party, the Thamizhaga Vetri Kazhagam (TVK), ahead of the upcoming legislative assembly elections.

Related Stories

No stories found.
Times Kerala
timeskerala.com