
ന്യൂഡൽഹി: ഹരിയാന നിയമസഭാ തെരഞ്ഞടുപ്പിലെ പരാജയത്തിന് പിന്നാലെ ഇവിഎമ്മുകളിൽ കൃത്രിമം കാട്ടിയെന്ന് ആവർത്തിച്ച് കോൺഗ്രസ്. അട്ടിമറി ആരോപിക്കുന്ന 20 സീറ്റുകളുടെ വിവരങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന് നൽകിയതായി കോൺഗ്രസ് വക്താവ് പവൻ ഖേര പറഞ്ഞു.
ഹരിയാനയിലെ തോൽവിക്ക് പിന്നാലെ ഇവിഎമ്മുകളിലും വോട്ട് എണ്ണിയതിലും കോൺഗ്രസ് അട്ടിമറി നടന്നതായി ആരോപണം ഉന്നയിച്ചിരുന്നു. തുടർന്ന് ഇക്കാര്യം ചൂണ്ടിക്കാട്ടി നേതാക്കൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനെ കാണുകയും പരാതി നൽകുകയും ചെയ്തിരുന്നു.
അട്ടിമറി ആരോപിക്കുന്ന 20 സീറ്റുകളുമായി ബന്ധപ്പെട്ട വിവരമാണ് തെരഞ്ഞെടുപ്പ് കമ്മിഷന് കൈമാറിയത്. സ്ഥാനാർഥികളുടേതായി എഴുതി തയ്യാറാക്കിയതും വാക്കാലുള്ളതുമായ പരാതികളാണ് ഇവ. 99 ശതമാനം ബാറ്ററി ചാർജുണ്ടായിരുന്ന ഇവിഎമ്മുകളിലാണ് പ്രധാന സംശയമെന്നും പവൻ ഖേര പറഞ്ഞു.