ബിഹാറിലെ തോൽവി കുരുക്കാകുന്നു, ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു: നേതൃസ്ഥാനം അഖിലേഷ് യാദവിന് നൽകണമെന്ന് ആവശ്യം | Congress

തേജസ്വി യാദവിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു
ബിഹാറിലെ തോൽവി കുരുക്കാകുന്നു, ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു: നേതൃസ്ഥാനം അഖിലേഷ് യാദവിന് നൽകണമെന്ന് ആവശ്യം | Congress
Published on

ന്യൂഡൽഹി: ബിഹാർ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിയുടെ പശ്ചാത്തലത്തിൽ 'ഇന്ത്യ' സഖ്യത്തിനുള്ളിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു. സഖ്യത്തിന്റെ നേതൃത്വത്തിൽ നിന്ന് കോൺഗ്രസ് മാറണമെന്നും സമാജ്‌വാദി പാർട്ടി (എസ്.പി.) ആവശ്യപ്പെട്ടു. എസ്.പി. നേതാവ് അഖിലേഷ് യാദവിനെ 'ഇന്ത്യ' സഖ്യത്തിന്റെ നേതാവായി തിരഞ്ഞെടുക്കണമെന്ന് പാർട്ടി ആവശ്യപ്പെട്ടു.(Congress is isolated in the INDIA alliance, Demand to give leadership position to Akhilesh Yadav)

സഖ്യത്തിന്റെ പ്രതീക്ഷകൾ നിറവേറ്റാൻ കോൺഗ്രസിന് കഴിയില്ലെന്ന് എസ്.പി.യുടെ മുതിർന്ന നേതാവും ലഖ്‌നൗ സെൻട്രൽ എം.എൽ.എ.യുമായ രവിദാസ് മെഹ്റോത്ര തുറന്നടിച്ചു. നേരത്തെ തൃണമൂൽ കോൺഗ്രസും സഖ്യത്തിൽ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.

കൂടാതെ, ബാലറ്റ് പേപ്പർ തിരികെ കൊണ്ടുവരാനായി ശക്തമായ പ്രക്ഷോഭം വേണമെന്നും തൃണമൂൽ കോൺഗ്രസ് ആവശ്യപ്പെട്ടിട്ടുണ്ട്. ബിഹാർ തിരഞ്ഞെടുപ്പിന് ശേഷം നടന്ന രാഷ്ട്രീയ നീക്കങ്ങൾക്കൊടുവിൽ നിതീഷ് കുമാർ വീണ്ടും മുഖ്യമന്ത്രിയാകും. പാറ്റ്‌നയിൽ ചേർന്ന യോഗം നിതീഷ് കുമാറിനെ നിയമസഭാ കക്ഷി നേതാവായി ഏകകണ്ഠമായി തിരഞ്ഞെടുത്തു.

വ്യാഴാഴ്ച പാറ്റ്‌നയിലെ ഗാന്ധി മൈതാനത്ത് വെച്ച് സത്യപ്രതിജ്ഞ നടക്കും. ഉപമുഖ്യമന്ത്രി സ്ഥാനങ്ങൾ ബി.ജെ.പിയും എൽ.ജെ.പിയും പങ്കുവെക്കും. പട്നയിൽ ചേർന്ന ആർ.ജെ.ഡി. യോഗം തേജസ്വി യാദവിനെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുത്തു. ഇത്രയും വലിയ തിരിച്ചടി പ്രതീക്ഷിച്ചിരുന്നില്ലെന്ന് യോഗത്തിൽ തേജസ്വി യാദവ് പറഞ്ഞു. പരാജയപ്പെട്ട സീറ്റുകളിൽ ഇഴകീറിയുള്ള പരിശോധന നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
Times Kerala
timeskerala.com