
ന്യൂഡൽഹി: ജവഹർലാൽ നെഹ്റുവും ഇന്ദിര ഗാന്ധിയും ഭരണഘടന ഭേദഗതി കൊണ്ടുവന്നത് ജനാധിപത്യം ശക്തിപ്പെടുത്താനല്ല, മറിച്ച് അവരുടെ അധികാരം സംരക്ഷിക്കാനായിരുന്നുവെന്ന് രാജ്യസഭയിൽ ഭരണഘടന ചർച്ചക്ക് തുടക്കമിട്ട് ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. (Nirmala Sitharaman) 1949ൽ മിൽ തൊഴിലാളികൾക്കായി സംഘടിപ്പിച്ച യോഗത്തിൽ നെഹ്റുവിനെതിരെ കവിത ആലാപിച്ച മജ്റൂഹ് സുൽത്താൻപുരിയെ ജയിലിലടച്ചു. നടൻ ബൽരാജ് സാഹ്നിയെ 1949 ൽ അറസ്റ്റ് ചെയ്തു.
കുടുംബത്തെയും കുടുംബവാഴ്ചയെയും സഹായിക്കാൻ കോൺഗ്രസ് ലജ്ജയില്ലാതെ ഭരണഘടന ഭേദഗതി ചെയ്തു. നെഹ്റുവിനെ വിമർശിച്ച പുസ്തകങ്ങൾ നിരോധിക്കുകയും അഭിപ്രായ സ്വാതന്ത്ര്യം ഹനിക്കുകയും ചെയ്ത ചരിത്രമാണ് കോൺഗ്രസിനുള്ളത്. രാജീവ് ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് ഷാബാനു കേസില്‍ സുപ്രീംകോടതി വിധിക്ക് ശേഷം മുസ്‌ലിം സ്ത്രീകള്‍ക്ക് ജീവനാംശത്തിനുള്ള അവകാശം നിഷേധിച്ചതെന്നും നിർമല സീതാരാമൻ കൂട്ടിച്ചേർത്തു.