ന്യൂഡൽഹി : കോൺഗ്രസ് എം പി ശശി തരൂരും പാർട്ടിയും തമ്മിലുള്ള ഭിന്നത കടുക്കുന്നു. കോൺഗ്രസ് ഹൈക്കമാൻഡ് തരൂരിൻ്റെ മോദി സ്തുതിയിൽ കടുത്ത അതൃപ്തിയിലാണ്. (Congress against Shashi Tharoor)
അദ്ദേഹവുമായി ചർച്ചയില്ലെന്ന് നേതൃത്വം വ്യക്തമാക്കി. അതേസമയം, മോദിയെ സ്തുതിച്ചതിലൂടെ തരൂർ രാഹുൽ ഗാന്ധിയെ ലക്ഷ്യമിട്ടുവെന്നാണ് ബി ജെ പി കരുതുന്നത്.