മഹാരാഷ്ട്രയിൽ സംഘർഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു
Sun, 14 May 2023

മുംബൈ: മഹാരാഷ്ട്രയിലെ അകോലയിൽ രണ്ടുസംഘങ്ങൾ തമ്മിൽ ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഓൾഡ് സിറ്റി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം നടന്നത്. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അകോല നഗരത്തിൽ സെക്ഷൻ 144 നിരോധന ഉത്തരവ് ഏർപ്പെടുത്തിയിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
നിസാരകാര്യത്തെ ചൊല്ലിയുണ്ടായ തർക്കം അക്രമാസക്തമാകുകയായിരുന്നു. കൂടാതെ വൻജനക്കൂട്ടം ഓൾഡ് സിറ്റി പോലീസ് സ്റ്റേഷനിലേക്ക് മാർച്ച് നടത്തുകയും ചെയ്തു. ഇവർ ചില വാഹനങ്ങൾക്ക് തീയിട്ടതായും റിപ്പോർട്ടുണ്ട്. സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്ന് അകോല എസ്പി സന്ദീപ് ഘുഗെ പറഞ്ഞു.