
ഇംഫാൽ: മണിപ്പൂരിൽ സംഘർഷം അതീവ രൂക്ഷമാകുന്നു. മണിപ്പൂരിലേക്ക് 50 കമ്പനി കേന്ദ്ര സേനയെ കൂടി വിന്യസിക്കും. ഇറെങ്ബാമിൽ കർഷകർക്ക് നേരെ വെടിവെപ്പ് ഉണ്ടായി. പ്രശ്നബാധിത മേഖലകളിൽ എല്ലാം കടുത്ത സുരക്ഷ ഒരുക്കിയിട്ടുണ്ട്. ഇംഫാലിൽ ഉൾപ്പെടെ 7 ജില്ലകളിൽ കർഫ്യു തുടരുകയാണ്. ഇൻ്റർനെറ്റിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. (Manipur Unrest)
രണ്ടു ദിവസത്തിനിടെ മണിപ്പൂരിൽ 20 പേർ കൊല്ലപ്പെട്ടു. 17 എംഎൽഎമാരുടെ വീടുകൾ ആക്രമിച്ചു. സംഘർഷം ഏറ്റവും രൂക്ഷമായ ജിരിബാം മണ്ഡലത്തിലെ ബിജെപിയുടെ 8 ഭാരവാഹികൾ രാജിവെച്ചു.