അമൃത് ഭാരത് സ്റ്റേഷൻ പദ്ധതി: 1,337 റെയിൽവേ സ്റ്റേഷനുകളുടെ സമഗ്ര പുനർവികസനം ദ്രുതഗതിയിൽ | Railway stations

അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ ഇക്കാര്യം അറിയിച്ചു.
Comprehensive redevelopment of 1,337 railway stations is progressing rapidly
Updated on

ന്യൂഡൽഹി: കേന്ദ്ര റെയിൽവേ മന്ത്രാലയത്തിന്റെ ദീർഘവീക്ഷണത്തോടെയുള്ള അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിൽ രാജ്യത്തെ 1,337 റെയിൽവേ സ്റ്റേഷനുകളുടെ പുനർവികസനം അതിവേഗം പുരോഗമിക്കുന്നു. സ്റ്റേഷനുകളെ ആധുനിക നഗര കേന്ദ്രങ്ങളാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ഈ സുപ്രധാന പദ്ധതിക്ക് തുടക്കമിട്ടത്. ഇതുവരെ 155 സ്റ്റേഷനുകളുടെ പുനർവികസന പ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായി കേന്ദ്ര റെയിൽവേ, വാർത്താവിതരണ പ്രക്ഷേപണ, ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രി അശ്വിനി വൈഷ്ണവ് ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ അറിയിച്ചു.(Comprehensive redevelopment of 1,337 railway stations is progressing rapidly)

റെയിൽവേ സ്റ്റേഷനുകൾ മെച്ചപ്പെടുത്തുന്നതിനായി ഒരു സമഗ്രാസൂത്രണം തയ്യാറാക്കി ഘട്ടം ഘട്ടമായാണ് പദ്ധതി നടപ്പാക്കുന്നത്. നിലവിലെ ആവശ്യകതകൾക്കനുസരിച്ചും ഭാവിയിലെ വളർച്ചാ സാധ്യതകൾ പരിഗണിച്ചുമാണ് സ്റ്റേഷനുകൾ തിരഞ്ഞെടുക്കുന്നത്.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ കീഴിൽ സ്റ്റേഷനുകളുടെ രൂപമാറ്റത്തിനായി പ്രധാന കാര്യങ്ങളാണ് ഉൾപ്പെടുത്തിയിരിക്കുന്നു. സ്റ്റേഷനിലേക്കും പരിസര പ്രദേശങ്ങളിലേക്കുമുള്ള പ്രവേശന സൗകര്യങ്ങൾ മെച്ചപ്പെടുത്തുകയും, നഗരത്തിന്റെ ഇരുവശങ്ങളുമായും സ്റ്റേഷനെ സംയോജിപ്പിക്കുകയും ചെയ്യും. സ്റ്റേഷൻ കെട്ടിടങ്ങൾ, കാത്തിരിപ്പുകേന്ദ്രങ്ങൾ, ശൗചാലയങ്ങൾ, ഇരിപ്പിടങ്ങൾ, കുടിവെള്ള കേന്ദ്രങ്ങൾ തുടങ്ങിയവ മെച്ചപ്പെടുത്തും.

യാത്രക്കാരുടെ തിരക്കിന് ആനുപാതികമായി വിശാലമായ മേൽപ്പാലത്തിന്റെയോ ആകാശപ്പാതയുടെയോ നിർമാണം, ലിഫ്റ്റ് / എസ്‌കലേറ്ററുകൾ / റാമ്പ് എന്നിവ സജ്ജീകരിക്കൽ. പ്ലാറ്റ്‌ഫോം ഉപരിതലത്തിന്റെയും മേൽക്കൂരയുടെയും നവീകരണവും മെച്ചപ്പെടുത്തലും. 'ഒരു സ്റ്റേഷൻ ഒരു ഉല്പന്നം' പോലുള്ള പദ്ധതികളിലൂടെ പ്രാദേശിക ഉൽപ്പന്നങ്ങളുടെ വിപണനത്തിനായി വിൽപനകേന്ദ്രങ്ങൾ സ്ഥാപിക്കൽ. പാർക്കിങ് സൗകര്യങ്ങളും വിവിധ ഗതാഗത മാർഗങ്ങളുടെ സംയോജനവും ഉറപ്പാക്കും. ഭിന്നശേഷിക്കാർക്കുള്ള പ്രത്യേക സൗകര്യങ്ങൾ, മികച്ച യാത്രാവിവര സംവിധാനങ്ങൾ എന്നിവ ഏർപ്പെടുത്തും.

ഓരോ സ്റ്റേഷനിലെയും ആവശ്യകതകൾക്കനുസരിച്ച് എക്സിക്യൂട്ടീവ് ലോഞ്ചുകൾ, വ്യാപാരയോഗ്യമായ സ്ഥലങ്ങൾ, അലങ്കാരങ്ങൾ എന്നിവ സജ്ജീകരിച്ച് റെയിൽവേ സ്റ്റേഷനെ ഒരു നഗരകേന്ദ്രമാക്കി മാറ്റാൻ ലക്ഷ്യമിടുന്നു. സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ പരിഹാരങ്ങൾ, അടിഭാര രഹിത റെയിൽപാളങ്ങൾ തുടങ്ങിയവയും ദീർഘകാലാടിസ്ഥാനത്തിൽ ഏർപ്പെടുത്തും.

അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിക്ക് കീഴിലെ വികസന പ്രവർത്തനങ്ങൾ പ്രാഥമികമായി ബജറ്റ് പിന്തുണയോടെയാണ് ആവിഷ്കരിച്ചിരിക്കുന്നത്. എങ്കിലും, റെയിൽവേ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന നിർദേശങ്ങൾ, പ്രധാന നഗരങ്ങളിലും വിനോദസഞ്ചാര-തീർത്ഥാടന പ്രാധാന്യമുള്ള സ്ഥലങ്ങളിലും സ്ഥിതിചെയ്യുന്ന സ്റ്റേഷനുകൾ എന്നിവ പരിഗണിച്ചാണ് വികസനത്തിനായി സ്റ്റേഷനുകൾ തിരഞ്ഞെടുക്കുന്നത്. പദ്ധതിയുടെ വിപുലീകരണത്തിനായി, പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ (PPP) വികസിപ്പിക്കാൻ 15 സ്റ്റേഷനുകൾ കണ്ടെത്തിയിട്ടുണ്ട്. ഇതിൽ നിന്ന് ലഭിക്കുന്ന അനുഭവങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും പദ്ധതിയുടെ തുടർ വിപുലീകരണം വിഭാവനം ചെയ്യുക എന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.
Times Kerala
timeskerala.com