
ന്യൂഡൽഹി: അഹമ്മദാബാദ് വിമാനാപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് നിയമപരമായ ഫോമുകൾ പൂരിപ്പിക്കാതെ നഷ്ടപരിഹാരം നൽകില്ല എന്ന് എയർ ഇന്ത്യ വിമാനക്കമ്പനി വ്യക്തമാക്കി(Ahmedabad plane crash). അതേസമയം വിമാനാപകടം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും വിമാനക്കമ്പനി നഷ്ടപരിഹാരം നൽകതെ സമ്മർദ്ദത്തിലാക്കുന്നതായി മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾ ആരോപിച്ചു.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം AI-171 ആണ് പറന്നുയർന്ന് നിമിഷങ്ങൾക്കകം അടുത്തുള്ള ബി.ജെ ഹോസ്റ്റലിലേക്ക് ഇടിച്ചിറങ്ങിയത്. വിമാനത്തിൽ ഉണ്ടായിരുന്ന 242 യാത്രക്കാരിൽ 241 പേരും ദുരന്തത്തിൽ കൊല്ലപ്പെട്ടിരുന്നു. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്ക് ടാറ്റ ഗ്രൂപ്പും വിമാന കമ്പനിയും സഹായധനം പ്രഖ്യാപിച്ചിരുന്നു.