
ബൊഗോട്ട: ഇന്ത്യയിലെ തീവ്രവാദത്തിന്റെ ഇരകളോട് അനുശോചനം രേഖപ്പെടുത്തുന്നതിനുപകരം, പാകിസ്ഥാനിൽ നടന്ന സൈനിക നടപടിയിൽ ജീവൻ നഷ്ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി കൊളംബിയ നേരത്തെ നടത്തിയ പ്രസ്താവന ഔദ്യോഗികമായി പിൻവലിച്ചു(Colombia). കൊളംബിയയുടെ നിലപാടിൽ ശശി തരൂർ നയിക്കുന്ന പ്രതിനിധി സംഘം നിരാശ പ്രകടിപ്പിച്ചതിനെ തുടർന്നാണ് നടപടി.
പനാമയും ഗയാനയും സന്ദർശിച്ച ശേഷം തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം വ്യാഴാഴ്ചയാണ് കൊളംബിയയിലെത്തിയത്. ഭീകരതയ്‌ക്കെതിരായ ഇന്ത്യയുടെ സഹിഷ്ണുതയെ ആഗോളതലത്തിൽ അറിയിക്കുന്നതിനുള്ള ഇന്ത്യയുടെ തീവ്രശ്രമങ്ങളുടെ ഭാഗമാണ് പ്രതിനിധി സംഘം രാജ്യങ്ങൾ സന്ദർശിക്കുന്നത്. അതേസമയം ശശി തരൂരിന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം കൊളംബിയ സന്ദർശനത്തിന് ശേഷം ഇന്ന് ബ്രസീലിലേക്കും അമേരിക്കയിലേക്കും പോകും.