കവർച്ചാ കേസിലെ പ്രതികളെ കോയമ്പത്തൂർ പോലീസ് വെടിവച്ച് കീഴടക്കി | Robbery

കവർച്ചാ കേസിലെ പ്രതികളെ കോയമ്പത്തൂർ പോലീസ് വെടിവച്ച് കീഴടക്കി | Robbery

3 യു പി സ്വദേശികളെയും അറസ്റ്റ് ചെയ്തു
Published on

കോയമ്പത്തൂർ: വൻ കവർച്ചാ കേസിലെ പ്രതികളെ പോലീസ് വെടിവെച്ച് കീഴടക്കി. ഉത്തർപ്രദേശ് സ്വദേശികളായ ആസിഫ് (48), ഇർഫാൻ (45), ആരിഫ് ഗ്വാജിവാല (60) എന്നിവരെയാണ് കോയമ്പത്തൂർ പോലീസ് സാഹസികമായി പിടികൂടിയത്. കൗണ്ടംപാളയം ഹൗസിങ് യൂണിറ്റിലെ 13 വീടുകളിൽ നിന്നായി 56 പവൻ സ്വർണാഭരണങ്ങളും 3 കിലോ വെള്ളി സാധനങ്ങളും 3 ലക്ഷം രൂപയും കവർന്ന കേസിലെ പ്രതികളാണ് ഇവർ.(Coimbatore police shoot and subdue the accused in the robbery case)

കുനിയമുത്തൂർ ബി.കെ. പുതൂരിൽ നിന്ന് കുളത്തുപ്പാളയം പോകുന്ന വഴിയിലെ തിരുനഗർ കോളനിയിൽ വെച്ചാണ് ശനിയാഴ്ച രാവിലെ പ്രതികളെ പോലീസ് വെടിവെച്ച് കീഴടക്കിയത്. ഓട്ടോറിക്ഷയിൽ വന്ന പ്രതികൾ വെള്ളിയാഴ്ച പകൽ 10 മണിക്കും 3 മണിക്കും ഇടയിലാണ് വീടുകളുടെ വാതിൽ തകർത്ത് അകത്ത് കടന്ന് മോഷണം നടത്തിയത്.

സർക്കാർ ഉദ്യോഗസ്ഥർ താമസിക്കുന്ന ആയിരത്തോളം വീടുകളുള്ള ഹൗസിങ് യൂണിറ്റിലായിരുന്നു കവർച്ച നടന്നത്. വെടിവെപ്പിൽ പരിക്കേറ്റ മൂന്ന് പ്രതികളെയും കോയമ്പത്തൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Times Kerala
timeskerala.com