
മഹാരാഷ്ട്ര: മുംബൈയിലേക്കുള്ള എയർ ഇന്ത്യ വിമാനത്തിൽ പാറ്റകളെ കണ്ടെത്തിയത് യാത്രക്കാർക്കിടയിൽ പരിഭ്രാന്തി പരാതി(Air India). ഫ്രാൻസിസ്കോയിൽ നിന്ന് കൊൽക്കത്ത വഴി മുംബൈയിലേക്ക് പോയ AI180 വിമാനത്തിലാണ് സംഭവം.
പാറ്റകളുടെ സാന്നിധ്യം യാത്രക്കാർക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയതോടെ ക്യാബിൻ ക്രൂ അംഗങ്ങൾ യാത്രികരെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തി.
തുടർന്ന് കൊൽക്കത്തയിൽ വിമാനം ഇന്ധനം നിറയ്ക്കാൻ നിർത്തവെ ഫ്യൂമിഗേഷൻ നടപടികൾ പൂർത്തിയാക്കി. സംഭവത്തിൽ വിമാനക്കമ്പനി വിവരം സ്ഥിരീകരിച്ച് പ്രസ്താവനയിറക്കിയിട്ടുണ്ട്.