
മഹാരാഷ്ട്ര: മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് 62.6 കോടി രൂപയുടെ കൊക്കെയ്ൻ പിടിച്ചെടുത്തു(Cocaine). സ്ത്രീയുടെ പക്കൽ നിന്നും മുംബൈ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസാണ് കൊക്കെയ്ൻ പിടികൂടിയത്. 6 ഓറിയോ ബോക്സുകളും 3 ചോക്ലേറ്റ് ബോക്സുകളും കണ്ടെടുത്തു.
തുറന്നപ്പോൾ, ഒമ്പത് ബോക്സുകളിലും കൊക്കെയ്ൻ ആണെന്ന് കണ്ടെത്തുകയായിരുന്നു. ദോഹയിൽ നിന്ന് മുംബൈയിലേക്ക് വരുന്ന ഒരു ഇന്ത്യൻ വനിത ഇന്ത്യയിലേക്ക് മയക്കുമരുന്ന് കടത്താൻ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗത്തിന് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥനത്തിലാണ് പരിശോധന നടന്നത്.