കർണാടക അന്താരാഷ്ട്ര വിമാനത്താവളത്തിൽ 40 കോടി രൂപ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടി; കൊക്കെയ്ൻ കോമിക് പുസ്തകങ്ങളിൽ ഒളിപ്പിച്ച നിലയിൽ | Cocaine

ദോഹയിൽ നിന്ന് എത്തിയ യാത്രക്കാരനെ പരിശോധിക്കവെ രണ്ട് കോമിക് പുസ്തകങ്ങൾ കണ്ടെത്തുകയായിരുന്നു.
Cocaine
Published on

കർണാടക: കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കോമിക് പുസ്തകങ്ങളിൽ ഒളിപ്പിച്ച 40 കോടി രൂപയുടെ കൊക്കെയ്ൻ ഡിആർഐ പിടികൂടി(Cocaine). ദോഹയിൽ നിന്ന് എത്തിയ യാത്രക്കാരനെ പരിശോധിക്കവെ രണ്ട് കോമിക് പുസ്തകങ്ങൾ കണ്ടെത്തുകയായിരുന്നു.

പുസ്തകങ്ങൾക്ക് അസാധാരണമാംവിധം ഭാരമുണ്ടെന്ന് ഉദ്യോഗസ്ഥർക്ക് സംശയം തോന്നിയതോടെ നടത്തിയ വിശദമായ പരിശോധനയിലാണ് 4006 ഗ്രാം കൊക്കൈൻ പൗഡർ കണ്ടെത്തിയത്.

രണ്ട് പുസ്തകങ്ങളുടെയും കവറുകളിലായാണ് കൊക്കൈൻ ഒളിപ്പിച്ചിരുന്നത്. കളളം പൊളിഞ്ഞതോടെ യാത്രക്കാരനെ അറസ്റ്റ് ചെയ്യുകയായിരുന്നു. സംഭവതി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com