മുംബൈ: മുംബൈ, വിക്രോളിയിൽ സിഎൻജി ബസിന് തീപിടിച്ചു( CNG bus). ഇന്ന് ഉച്ചകഴിഞ്ഞ് 3:25 ഓടെയാണ് സംഭവം നടന്നത്. ബ്രിഹൻ മുംബൈ ഇലക്ട്രിക് സപ്ലൈ ആൻഡ് ട്രാൻസ്പോർട്ട് ഫ്ലീറ്റിന് കീഴിലുള്ള ബസിനാണ് തീ പിടിച്ചത്.
വിക്രോളി സ്റ്റേഷനിൽ നിന്ന് കണ്ണംവാർ നഗറിലേക്ക് പോകവേയാണ് അപകടം നടന്നത്. ഡ്രൈവറുടെ ക്യാബിനിലെ വയറുകൾ കത്തിയാണ് അപകടമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ.
അതേസമയം തീ പടർന്ന് പിടിച്ചയുടൻ ഡ്രൈവറും കണ്ടക്ടറും വാഹനത്തിൽ ഉണ്ടായിരുന്ന അഗ്നിശമന ഉപകരണം ഉപയോഗിച്ച് തീ അണയ്ക്കുകയിരുന്നു. ഇത് വൻ അപകടം ഒഴുവാക്കി.