
ജനങ്ങൾ സത്യസന്ധനെന്ന് അംഗീകരിച്ചാലെ മുഖ്യമന്ത്രി കസേരയിൽ ഇരിക്കുകയുള്ളു എന്ന് മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ. 2012 ഏപ്രിൽ നടന്ന ഏറ്റവും വലിയ അഴിമതി വിരുദ്ധ സമരത്തിൽ നിന്ന് തുടങ്ങിയതാണ് ഈ പോരാട്ടം. ആദ്യം തെരഞ്ഞെടുപ്പിൽ മത്സരിക്കുമ്പോൾ ആം ആദ്മിക്ക് പണമോ ആൾബലമോ ഇല്ലായിരുന്നു. ആംആദ്മിയെ തകർക്കാൻ മോദി ശ്രമിച്ചത്തിന്റെ ഫലമാണ് വ്യാജ കേസുകളിൽ ഞങ്ങളെ ജലിലിൽ അടച്ചത്. തനിക്ക് ഡൽഹിയിൽ സ്വന്തമായി ഒരു വീട് പോലും ഇല്ല. ജനങ്ങളുടെ ആശിർവാദം മാത്രമാണ് ആകെ ഉള്ള സമ്പാദ്യം. ബിജെപി അധികാരത്തിലുള്ള ഒരു സംസ്ഥാനത്തും വൈദ്യുതി സൗജന്യമല്ല.
താനാണോ, തന്നെ ജയിലിൽ അടച്ചവർ ആണോ കള്ളനെന്ന് ജനങ്ങളാണ് പറയേണ്ടത്. ഇ ഡി, സിബിഐ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് സർക്കാരുകളെ മറിച്ചിടുന്നത് രാജ്യത്തിനു നല്ലതാണോ? അദ്ദേഹം ചോദിച്ചു.