
ഉത്തർകാശി: ഉത്തരഖണ്ഡിലെ ഉത്തരകാശിയിൽ മേഘവിസ്ഫോടനം(Cloudburst). ഖിർ ഗംഗ നദിയിലാണ് മേഘവിസ്ഫോടനത്തെ തുടർന്നാണ് മിന്നൽ പ്രളയം ഉണ്ടായിരിക്കുന്നത്. ഡെറാഡൂണിലെ ധാരാലി ഗ്രാമത്തിൽ കൂടുതൽ നാശനഷ്ടം ഉണ്ടായതായാണ് വിവരം. അപകടത്തിൽ 60 ഓളം പേരെ കാണാതായതായാണ് വിവരം. അപകടത്തിൽ നിരവധി വീടുകൾ ഒളിച്ചു പോയി. ദേശിയ ദുരന്ത നിവാരണ സേനയും സംസ്ഥാന ദുരന്ത നിവാരണ സേനയും ജില്ലാ ഭരണകൂടവും പ്രദേശത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്.