
ഉത്തരകാശി: ഉത്തരാഖണ്ഡിലെ ഉത്തരകാശിയിലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 10 ആയി(Cloudburst). നിരവധി പേർ കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങി കിടക്കുന്നതായാണ് വിവരം. 100 ഓളം പേരെ കാണാതായിരുന്നു.
കാണാതായവർക്കുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. മിന്നൽ പ്രളയത്തിൽ ധാരാലി ഗ്രാമം ഒലിച്ചു പോയി. പ്രദേശത്തെ നിരവധി കെട്ടിടങ്ങളും വീടുകളും തകർന്നു വീണു. നിലവിൽ പ്രദേശത്ത് സൈന്യത്തിന്റെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.