
ന്യൂഡൽഹി: ഉത്തരാഖണ്ഡിലെ മേഘവിസ്ഫോടനത്തെത്തുടർന്ന് ധരാലിക്ക് സമീപം കുടുങ്ങിയ 10 ഗുജറാത്ത് തീർത്ഥാടകരെ സൈന്യം രക്ഷപ്പെടുത്തി(Cloudburst). ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ നിന്നുള്ള തീർത്ഥാടകരാണ് ചിച്ചോദ്ര ഗ്രാമത്തിൽ കുടുങ്ങിയത്.
ഇവരെ സൈന്യം വിമാനമാർഗം ഋഷികേശിലേക്ക് എയർ ലിഫ്റ്റിങ് നടത്തുകയായിരുന്നു. സുരക്ഷിതരായി തീർത്ഥാടകർ നിലവിൽ ഗുജറാത്തിലെ ബനസ്‌കന്തയിലേക്ക് മടങ്ങുകയാണെന്നാണ് വിവരം.