
കുളു: ഹിമാചൽ പ്രദേശിലെ കുളുവിൽ മേഘസ്ഫോടനം(Cloudburst). സബ് തഹസിൽ ജാരിയിലെ ഷാരോദ് നല്ലയിലാണ് മേഘവിസ്ഫോടനം ഉണ്ടായത്.
രണ്ടു ദിവസമായി പ്രദേശത്ത് കനത്തമഴയാണ് പെയ്യുന്നതെന്ന് കുളു ജില്ലാ ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കി. മേഘവിസ്ഫോടനത്തെ തുടർന്ന് ആളപായമോ സ്വത്തുനാശമോ ഉണ്ടായതായി റിപ്പോർട്ടുകളില്ല.
അതേസമയം ഹിമാചൽ പ്രദേശിൽ മൺസൂൺ ആരംഭിച്ചതിനെ തുടർന്നുണ്ടായ മഴ കെടുതിയിൽ ഇതുവരെ 112 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. കാണാതായ 37 പേരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല.