
ബിലാസ്പൂർ: ഹിമാചൽ പ്രദേശിലെ ബിലാസ്പൂരിൽ മേഘവിസ്ഫോടനം ഉണ്ടായി(Cloudburst). നാംഹോൾ പ്രദേശത്തെ ഗുത്രഹാൻ ഗ്രാമത്തിൽ ഇന്ന് പുലർച്ചെയാണ് മേഘവിസ്ഫോടനം ഉണ്ടായത്. മേഘവിസ്ഫോടനത്തെ തുടർന്ന് പ്രദേശത്ത് വെള്ളപ്പൊക്കം ഉണ്ടായതായാണ് വിവരം.
വെള്ളപ്പൊക്കത്തിൽ നിരവധി വാഹനങ്ങൾ ഒഴുകി പോയി. പ്രദേശത്തെ റോഡ് ഗതാഗതവും തടസ്സപ്പെട്ടു. കൃഷിയിടങ്ങൾക്കും നാശനഷ്ടമുണ്ടായി. അതേസമയം പ്രദേശത്ത് ദുരന്ത നിവാരണ സേനയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്.