ഷിംല : വീണ്ടും ഹിമാചൽ പ്രദേശിൽ മേഘവിസ്ഫോടനവും മിന്നൽ പ്രളയവും. കുളുവിലെ ലാഗ് താഴ്‌വരയിലാണ് സംഭവം. തുടർച്ചയായുള്ള ഇത്തരം ദുരന്തങ്ങളിൽ നാട് ആകെ അങ്കലാപ്പിലാണ്. (Cloudburst hits Himachal Pradesh once again)
മിന്നൽ പ്രളയത്തിൽ നിരവധി കടകളും കൃഷിയിടങ്ങളും നശിച്ചുവെന്നാണ് റിപ്പോർട്ട്. മൺസൂൺ ശക്തി പ്രാപിച്ചതിന് പിന്നാലെ ഇവിടുത്തെ വിനോദസഞ്ചാര മേഖലകളടക്കം അപകടമേഖലകളായി മാറി.
റോഡുകൾ പാലങ്ങൾ എന്നിവ തകർന്ന് ഒലിച്ചുപോയി. ഡൽഹിയിലും യമുന നദിയിൽ ജലനിരപ്പ് അപകടകരമാം വിധം ഉയരുകയാണ്.