
കാംഗ്ര: ഹിമാചൽ പ്രദേശിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന് രിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചു(landslides).
1,500 കോടി രൂപയുടെ ദുരിതാശ്വാസ പാക്കേജാണ് പ്രഖ്യാപിച്ചത്. ഇത് പ്രകാരം വെള്ളപ്പൊക്കത്തിലും പ്രകൃതിക്ഷോഭത്തിലും ജീവൻ നഷ്ടമായവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം ലഭിക്കും.
ഹിമാചൽ പ്രദേശിലെ ദുരിതബാധിത പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തി, സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് ദുരിതാശ്വാസ പാക്കേജ് പ്രഖ്യാപിച്ചത്. മാത്രമല്ല; പ്രദേശത്തെ പുനരധിവാസ നടപടികൾ അവലോകനം ചെയ്യുന്നതിനും നാശനഷ്ടങ്ങൾ വിലയിരുത്തുന്നതിനുമായി പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരുകയും ചെയ്തു.