

ന്യൂഡൽഹി: മേഘവിസ്ഫോടനങ്ങളിലും വെള്ളപ്പൊക്കത്തിലും വലഞ്ഞ് ഉത്തരാഖണ്ഡും ഹിമാചൽ പ്രദേശും(Cloudburst). പ്രകൃതി ദുരന്തത്തിൽ ഇരു സംസ്ഥാനങ്ങളിലും വൻ നാശനഷ്ടമാണ് രേഖപെടുത്തിയിട്ടുള്ളത്. ഉത്തരാഖണ്ഡിലുണ്ടായ ദുരന്തത്തിൽ 15 പേർ കൊല്ലപ്പെട്ടു. 16 പേരെ കാണാതായി. 900 ലധികം പേർ റോഡുകളും പാലങ്ങളും ഒലിച്ചുപോയതിനാൽ കുടുങ്ങിക്കിടക്കുകയാണ്.
ഹിമാചൽ പ്രദേശിലെ മണ്ടിയിലുണ്ടായ മണ്ണിടിച്ചിലിൽ മൂന്ന് പേരുമാണ് കൊല്ലപ്പെട്ടത്. രണ്ടു സംസ്ഥാനങ്ങളിലെയും നദികൾ കരകവിഞ്ഞൊഴുകുന്നതായാണ് വിവരം. റോഡ്-റെയിൽ ഗതാഗതവും തടസം നേരിടുന്നുണ്ട്. അതേസമയം ഹിമാചലിലെ 5 ജില്ലകളിൽ കനത്ത മഴയ്ക്കുള്ള യെല്ലോ അലർട്ട് ആണ് പ്രഖ്യാപിച്ചിരിക്കുന്നത്.