
കോൽക്കത്ത: പശ്ചിമ ബംഗാളിൽ വഖഫ് ബില്ലിനെതിരായ പ്രതിഷേധം അക്രമാസക്തമായ മുർഷിദാബാദിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. സംഘർഷത്തിൽ 110 പേരെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതിഷേധക്കാർ നിരവധി വാഹനങ്ങൾ തീയിട്ട നശിപ്പിച്ചു. മാൾഡ, മുർഷിദാബാദ്, സൗത്ത് 24 പർഗനാസ്, ഹൂഗ്ലീ എന്നിവിടങ്ങളിലാണ് വെള്ളിയാഴ്ച മുതൽ പ്രക്ഷോഭം ആരംഭിച്ചത്.
.പ്രദേശത്ത് ക്രമസമാധാന പാലനത്തിന് പോലീസിന് പുറമെ ബിഎസ്എഫിനെയും വ്യന്യസിച്ചിട്ടുണ്ട്. പലയിടത്തും ഇന്റർനെറ്റും നിരോധിച്ചിട്ടുണ്ട്.ഇതിനിടെ നിയമം കൈയിലെടുക്കാൻ ആരെയും അനുവദിക്കില്ലെന്ന് ബംഗാൾ ഗവർണർ സി.വി ആനന്ദബോസ് അറിയിച്ചു. കർശന നടപടിയുണ്ടാകും എന്ന് ഗവർണർ ആനന്ദ ബോസ് അറിയിച്ചു.