ബംഗാൾ നിയമസഭയിൽ കയ്യാങ്കളി ; ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മമത ബാനർജി |Bengal assembly

ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി.
Bengal assembly
Published on

ബംഗാൾ : ബം​ഗാൾ നിയമസഭയിൽ കയ്യാങ്കളി. ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി. മമതയുടെ പ്രസം​ഗത്തിനിടെ ബഹളംവച്ച നാല് ബി.ജെ.പി എം.എൽ. എമാരെ സഭയിൽ നിന്ന് സസ്പെൻഡ് ചെയ്തു.

ബിജെപി എംഎൽഎമാരായ ശങ്കര് ഘോഷിനെയും അഗ്നിമിത്ര പോളിനെയും സസ്‌പെൻഡ് ചെയ്‌തത്‌.ബിജെപി എംഎൽഎമാർ മാർഷലുകളും സുരക്ഷാ ഉദ്യോഗസ്ഥരുമായി ഏറ്റുമുട്ടി. പ്രതിഷേധത്തിൽ ബിജെപി ചീഫ് വിപ്പ് തളർന്നുവീണു.

ബംഗാളിൽ ജനാധിപത്യം മരിച്ചെന്ന് ബി.ജെ.പി. ആരോപിച്ചു.ബി.ജെ.പി ഭരണത്തിലുള്ള സംസ്ഥാനങ്ങളിൽ ബംഗാളി സംസാരിക്കുന്ന കുടിയേറ്റക്കാർക്കെതിരായി നടക്കുന്ന അതിക്രമങ്ങൾ സംബന്ധിച്ചായിരുന്നു ഭരണപക്ഷത്തിന്‍റെ പ്രമേയം. ഇതിനിടയിലാണ് സഭയിൽ വൻപ്രക്ഷോഭം ഉണ്ടായത്.

ബിജെപി ബംഗാളി വിരുദ്ധമെന്ന് മമത ബാനർജി പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിൽ ജനങ്ങൾ ബിജെപിയെ തൂത്ത് ഏറിയും എന്നും മമത ആരോപിച്ചു. ബിജെപി എംഎൽഎമാർ വോട്ട് കള്ളൻമാരെന്ന് മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞതിന് പിന്നാലെയാണ് സഭയിൽ ബിജെപി അംഗങ്ങൾ പ്രതിഷേധം ശക്തമാക്കിയത്.ബിജെപി സ്വേച്ഛാധിപത്യ പാർട്ടിയാണ്. ബിജെപിക്ക് കൊളോണിയൽ മനോഭാവമാണ്. ബംഗാളിനെ അവരുടെ കോളനിയാക്കാൻ ബിജെപി ആഗ്രഹിക്കുന്നുവെന്നും മമത ആരോപിച്ചു.

ബംഗാളിൽ ഒരു ബി.ജെ.പി. എം.എൽ.എ പോലും ഇല്ലാത്ത കാലം ഉടൻ വരും. ജനങ്ങൾത്തന്നെ അക്കാര്യം ഉറപ്പാക്കും. ബംഗാളികൾക്കെതിരെ ഭാഷാപരമായ ഭീകരത അഴിച്ചുവിടുന്ന ഒരു പാർട്ടിക്കും ബംഗാളിൽ ഒരുകാലത്തും വിജയിക്കാൻ കഴിയില്ലെന്ന് മത ബാനർജി പ്രസംഗത്തിൽ പറഞ്ഞു.

ചീഫ് വിപ്പടക്കം 5 എംൽഎമാരെ ഒരു ദിവസത്തേക്ക് നിയമസഭയിൽ നിന്ന് സസ്‌പെൻഡ് ചെയ്തതായി സ്പീക്കർ ബിമൻ ബാനർജി അറിയിക്കുകയും, സഭയിൽ നിന്നും പുറത്താക്കുകയുമായിരുന്നു.

Related Stories

No stories found.
Times Kerala
timeskerala.com